ഇ കാണിക്ക സമർപ്പിച്ചു

Tuesday 13 January 2026 12:42 AM IST
ബാലുശ്ശേരി പൊന്നരം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഇ - കാണിക്ക എസ്.ബി.ഐ. കോഴിക്കോട് ആർ.ബി.ഒ. സനൂപ് ബാലുശ്ശേരി ബ്രാഞ്ച് മാനേജർ ബിനു ഫിലിപ്പ് എന്നിവർ ചേർന്ന് സമർപ്പിക്കുന്നു

ബാലുശ്ശേരി: പൊന്നരം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഇ കാണിക്ക സമർപ്പിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ കോഴിക്കോട് ആർ.ബി.ഒ സനൂപ്, ബാലുശ്ശേരി ബ്രാഞ്ച് മാനേജർ ബിനു ഫിലിപ്പ് എന്നിവർ ചേർന്ന് ഇ കാണിക്ക സമർപ്പണം നടത്തി. മൂത്ത ചെട്ട്യാൻ ഇ.വി ബാലൻ, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ കെ. ഉല്ലാസ്കുമാർ, സെക്രട്ടറി വി. പി. ഷൈജു, ഊരാളന്മാരായ സി.എം.സുരേന്ദ്രൻ, കെ.ടി.ജയൻ, ഇ. കെ. ഗിരിധരൻ, പി. കെ. രാമകൃഷ്ണൻ, സി. രാജൻ, കെ. സോമൻ എന്നിവരും മറ്റു ക്ഷേത്ര കമ്മിറ്റി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.