പാസ്‌വേർഡ് എക്സ്‌പ്ലോറിങ് ഇന്ത്യ

Tuesday 13 January 2026 12:47 AM IST

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി ദേശീയതലത്തിൽ സംഘടിപ്പിച്ച പാസ്‌വേർഡ് എക്സ്‌പ്ലോറിംഗ് ഇന്ത്യ ക്യാംപിൽ പങ്കെടുത്ത് ജില്ലയിലെ 20 വിദ്യാർത്ഥികൾ. കരിയർ ഗൈഡൻസും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി ചെന്നൈയിൽ നടന്ന ക്യാംപിൽ കേരളത്തിലെ വിവിധ ഹയർസെക്കന്ററി സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പോണ്ടിച്ചേരി സെൻട്രൽ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സന്ദർശനം നടത്തി. ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലെ പ്രിൻസിപ്പൽമാരായ ഡോ.വാസുദേവൻ പിള്ള, ഡോ.അബ്ദുൽ അയ്യൂബ്, ഡോ.ഹസീന, ഡോ.ഗീത നേതൃത്വം നൽകി.