ഫലം പ്രഖ്യാപിച്ചു
Tuesday 13 January 2026 12:49 AM IST
മലപ്പുറം: സംസ്ഥാന സാക്ഷരതാമിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം തുല്യത, 18ാം ബാച്ചിന്റെ പഠിതാക്കൾക്ക് 2025 നവംബറിൽ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിന് ആഗ്രഹിക്കുന്ന പഠിതാക്കൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും പേപ്പർ ഒന്നിന് 400 രൂപയും 19ന് വൈകിട്ട് നാലിനകം അതാത് പരീക്ഷാകേന്ദ്രത്തിലെ ഹെഡ് മാസ്റ്റർക്ക് ലഭ്യമാക്കണം. ഫോൺ 0483 2734670.