റാന്നി മാമുക്ക് ജംഗ്ഷനിൽ ഗതാഗത പരിഷ്കാരം പാളി
Tuesday 13 January 2026 12:15 AM IST
റാന്നി: മാമുക്ക് ജംഗ്ഷനിലെ പുതിയ ഗതാഗത പരിഷ്കാരം വ്യാപാരികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടായി. ജംഗ്ഷന് നടുവിലെ ട്രാഫിക് ക്രമീകരണങ്ങൾ മൂലം ഗതാഗത തടസം രൂക്ഷമായി. വാഹനങ്ങൾ പാർക്കുചെയ്യാൻ സാധിക്കാത്തതാണ് പ്രധാന പ്രതിസന്ധി. ജംഗ്ഷനിൽ വലിയ രീതിയിലുള്ള ഗതാഗത തടസങൾ ഉണ്ടാകുന്നതോടെ ഒരു ബൈക്ക് പോലും റോഡരികിൽ നിറുത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം ആളുകൾ കടകളിലെത്തുന്നില്ലെന്ന് വ്യാപാരിയായ ബാബു പറഞ്ഞു. അപകടസാദ്ധ്യതയും വർദ്ധിച്ചു. . അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് വ്യാപാരികളുടെ തീരുമാനം.