മൂത്തേടം ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് : 84.21 % പോളിംഗ്

Tuesday 13 January 2026 12:50 AM IST

മലപ്പുറം: മൂത്തേടം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 84.21% പോളിംഗ് രേഖപ്പെടുത്തി. 950 വോട്ടർമാരിൽ 850 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 462 പേർ പുരുഷ വോട്ടുകളിൽ പോളിംഗ് രേഖപ്പെടുത്തിയത് 363 പേരാണ്, 78.57 %. 488 സ്ത്രീ വിട്ടുകളിൽ പോളിംഗ് രേഖപ്പെടുത്തിയത് 437 ആണ്, 89.55%. യു.ഡി.എഫ് സ്ഥാനാർത്ഥിയായ വെട്ടത്ത് ഹസീന മരിച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നീട്ടി വെച്ചിരുന്നത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു.