കാലിക്കറ്റ് യൂണി. വി.സി നിയമന അഭിമുഖം തലസ്ഥാനത്ത്
തിരുവനന്തപുരം: കാലിക്കറ്റ് വൈസ് ചാൻസലർ നിയമത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഞായർ, തിങ്കൾ ദിവസങ്ങളിൽ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ അപേക്ഷകരുമായി അഭിമുഖം നടത്തും.
ഗവർണറുടെ പ്രതിനിധിയായി ബംഗളുരു ജവഹർലാൽ നെഹ്റു അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് സെൻററിലെ പ്രൊഫ. ജി. യു. കുൽക്കർണി, മുംബയ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്രൻ ഡി. കുൽക്കർണി യു.ജി.സി പ്രതിനിധിയും, മുംബയ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസിലെ പ്രൊഫ. ആർ. റാം കുമാർ യൂണിവേഴ്സിറ്റി സെനറ്റ് പ്രതിനിധിയുമാണ്. 37 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. കേരള, കാലിക്കറ്റ്, കണ്ണൂർ, എം.ജി സർവകലാശാലകളിലെ സീനിയർ പ്രൊഫസർമാരും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരും അപേക്ഷകരായുണ്ട്. ലോക്ഭവൻ ലെയ്സൺ ഓഫീസർക്കാണ് കമ്മിറ്റിയുടെ ഏകോപന ചുമതല. യു.ജി.സി നിയമപ്രകാരം കമ്മിറ്റി സമർപ്പിക്കുന്ന മൂന്നു മുതൽ അഞ്ചു വരെ പേരുകളടങ്ങിയ പാനലിൽ നിന്ന് ഗവർണർ വിസിയെ നിയമിക്കും.