വിചാരണയ്‌ക്കിടെ നടിയുടെ അഭിഭാഷക ഉറങ്ങിയെന്ന് കോടതി

Tuesday 13 January 2026 12:01 AM IST

കൊച്ചി: നടി കേസിൽ അതിജീവിതയുടെ അഭിഭാഷകയായിരുന്ന ടി.ബി. മിനിയെ രൂക്ഷമായി വിമർശിച്ച് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. വിചാരണയ്‌ക്കിടെ പത്തു ദിവസം മാത്രമാണ് അഭിഭാഷക കോടതിയിലെത്തിയത്. അര മണിക്കൂറിൽ താഴെയാണ് ആ ദിവസങ്ങളിൽ സാന്നിദ്ധ്യമുണ്ടായിരുന്നത്. മിക്കപ്പോഴും ഉറക്കമായിരുന്നു. എന്നിട്ടാണ് തന്റെ വാദങ്ങൾ പരിഗണിച്ചില്ലെന്ന് പറയുന്നത്.നടി കേസുമായി ബന്ധപ്പെട്ട കോടതിഅലക്ഷ്യ ഹർജികൾ പരിഗണിക്കവേയാണ് ജഡ്ജി ഹണി എം. വർഗീസിന്റെ വിമർശനം.

കേസിൽ നടൻ ദിലീപിനെയടക്കം വെറുതേ വിട്ട വിധിയെ വിമർശിച്ച് അഡ്വ. മിനി പല അഭിമുഖങ്ങളും നൽകിയിരുന്നു. വിധി വന്ന ദിവസം പ്രതിഷേധ സൂചകമായി വിട്ടുനിൽക്കുകയും ചെയ്തു. ഇന്നലെ കോടതിഅലക്ഷ്യ കേസുകൾ പരിഗണിച്ചപ്പോഴും മിനി ഹാജരായില്ല. ജൂനിയറാണ് എത്തിയത്. തുടർന്നായിരുന്നു കോടതിയുടെ പരാമർശം.

മാദ്ധ്യമ പ്രവർത്തകൻ എം.വി. നികേഷ്‌കുമാർ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, അഡ്വ. എ. ജയശങ്കർ തുടങ്ങിയവർക്കെതിരെ ദിലീപ് അടക്കം നൽകിയ കോടതിഅലക്ഷ്യ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. രഹസ്യ വിചാരണയിലെ വിവരങ്ങൾ പ്രസിദ്ധീകരിച്ചതും പറഞ്ഞതുമായി ബന്ധപ്പെട്ടാണിത്.

വ്യ​ക്തി​ഹ​ത്യ​യെ​ന്ന് അ​ഡ്വ.​ടി.​ബി.​ ​മി​നി

വി​ചാ​ര​ണ​ക്കോ​ട​തി​ ​ജ​ഡ്ജി​ ​ന​ട​ത്തി​യ​ത് ​വ്യ​ക്തി​പ​ര​മാ​യ​ ​അ​ധി​ക്ഷേ​പ​മാ​ണെ​ന്നും​ ​കോ​ട​തി​ ​അ​ങ്ങ​നെ​ ​പ​റ​യാ​ൻ​ ​പാ​ടി​ല്ലാ​യി​രു​ന്നെ​ന്നും​ ​അ​ഡ്വ.​ ​ടി.​ബി.​ ​മി​നി​ ​പ്ര​തി​ക​രി​ച്ചു.​ ​ന​ടി​ ​കേ​സി​ൽ​ ​ഹൈ​ക്കോ​ട​തി​യി​ലും​ ​ഹാ​ജ​രാ​കാ​റു​ണ്ട്.​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്ജി​മാ​ർ​ ​ആ​രും​ ​ത​ന്നെ​ ​വി​മ​ർ​ശി​ച്ചി​ട്ടി​ല്ല.​ ​ഒ​രു​ ​ന​ല്ല​ ​ല​ക്ഷ്യ​ത്തി​ന് ​വേ​ണ്ടി​യാ​ണ് ​താ​ൻ​ ​പോ​രാ​ടി​യ​ത്.​ ​അ​ത് ​ഭം​ഗി​യാ​യി​ ​നി​ർ​വ​ഹി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​ര​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​യ്‌​ക്ക് ​വി​ചാ​ര​ണ​യി​ൽ​ ​കാ​ര്യ​മാ​യ​ ​റോ​ളി​ല്ല.​ ​കോ​ട​തി​യു​ടെ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​വാ​ദ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കാ​നു​മാ​കി​ല്ലെ​ന്ന് ​മി​നി​ ​പ​റ​ഞ്ഞു.

ന​ടി​ ​കേ​സ്: പ്ര​തി​ ​മാ​ർ​ട്ടി​ന്റെ അ​പ്പീ​ൽ​ ​മാ​റ്റി

കൊ​ച്ചി​:​ ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ച് ​അ​പ​കീ​ർ​ത്തി​ക​ര​മാ​യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ ​കേ​സി​ലെ​ ​ശി​ക്ഷാ​വി​ധി​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ര​ണ്ടാം​പ്ര​തി​ ​മാ​ർ​ട്ടി​ൻ​ ​ആ​ന്റ​ണി​ ​സ​മ​ർ​പ്പി​ച്ച​ ​അ​പ്പീ​ൽ​ ​ഹൈ​ക്കോ​ട​തി​ ​പി​ന്നീ​ട് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​പ്ര​തി​ക​ളി​ൽ​ ​മ​റ്റ് ​ര​ണ്ടു​ ​പേ​രു​ടെ​ ​അ​പ്പീ​ലു​ക​ൾ​ ​ഫെ​ബ്രു​വ​രി​ ​നാ​ലി​ന് ​വാ​ദ​ത്തി​ന് ​വ​ച്ചി​രി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​വ​യ്‌​ക്കൊ​പ്പം​ ​പ​രി​ഗ​ണി​ക്കാ​മെ​ന്ന് ​ജ​സ്റ്റി​സ് ​എ.​ ​ബ​ദ​റു​ദ്ദീ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​എ​റ​ണാ​കു​ളം​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ 20​ ​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വി​നു​ ​ശി​ക്ഷി​ച്ച​തി​നെ​ ​ചോ​ദ്യം​ ​ചെ​യ്താ​ണ് ​മാ​ർ​ട്ടി​ന്റെ​ ​അ​പ്പീ​ൽ.