മൂന്ന് വാർഡുകളിൽ വോട്ടെടുപ്പ് പൂർത്തിയായി

Tuesday 13 January 2026 12:09 AM IST

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണം മൂലം വോട്ടെടുപ്പ് മാറ്റിവച്ച മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിംപാടം വാർഡിലും എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂറും തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. മൂത്തേടത്ത് 84.21%, പാമ്പാക്കുടയിൽ 81.57%, വിഴിഞ്ഞത്ത് 66.97% ആണ് പോളിംഗ്. വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.