സബ് ഇൻസ്‌പെക്ടർ ശാരീരിക അളവെടുപ്പ് കായികക്ഷമതാ പരീക്ഷ
Tuesday 13 January 2026 12:00 AM IST
തിരുവനന്തപുരം: പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (ട്രെയിനി), പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ്പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) തസ്തികകളിലേക്ക് 16, 17, 19, 20 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ രാവിലെ 5.30 ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർത്ഥികൾ സിവിൽ സർജൻ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന കേന്ദ്രത്തിൽ എത്തിച്ചേരണം.