യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ നിര്യാതനായി
കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷനും ചട്ടഞ്ചാൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ (86) നിര്യാതനായി. ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വസതിയിലേക്ക് കൊണ്ടുവന്നിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം.
അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു ജനനം.
1991 മുതൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് അംഗം, സമസ്ത കാസർകോട് ജില്ലാ മുശാവറ അംഗം, എസ്.വൈ.എസ് സംസ്ഥാന കൗൺസിൽ അംഗം, സമസ്ത കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ബദിയടുക്ക കണ്ണിയത്ത് അക്കാഡമി പ്രസിഡന്റ്, ചെമ്മാട് ദാറുൽ ഇസ്‌ലാമിക് സർവകലാശാലാ സെനറ്റ് അംഗം, നീലേശ്വരം മർക്കസുദ്ദഅ്‌വ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
ഭാര്യമാർ: സകിയ്യ, പരേതയായ മറിയം. മക്കൾ: മുഹമ്മദലി ശിഹാബ്, ഫള്‌ലുറഹ്മാൻ, നൂറുൽ അമീൻ, അബ്ദുല്ല ഇർഫാൻ, ഷഹീറലി ശിഹാബ് (എല്ലാവരും ഗൾഫ്), ഖദീജ, മറിയം ഷാഹിന (നാലാം മൈൽ), പരേതരായ മുഹമ്മദ് മുജീബ് റഹ്‌മാൻ, ആയിശത്തുഷാഹിദ (ചേരൂർ). മരുമക്കൾ: യു.കെ മൊയ്തീൻ കുട്ടി മൗലവി (മൊഗ്രാൽ), സി.എ അബ്ദുൽഖാദർ ഹാജി (സൗദി), ഇ. അഹമ്മദ് ഹാജി (ചേരൂർ), ഖജീദ (ആലംപാടി), മിസ്‌രിയ (കൊടിയമ്മ), സഫീന (തളങ്കര), മിസ്‌രിയ (പേരാൽ കണ്ണൂർ), ജാസിറ (മുട്ടത്തൊടി), ജുമാന (മൊഗ്രാൽ).