കേരളകൗമുദിയ്ക്ക് സർഗാലയ പുരസ്കാരം
Tuesday 13 January 2026 12:03 AM IST
ഇരിങ്ങൽ: സർഗാലയ അന്താരാഷ്ട്ര കലാകരകൗശലമേളയുടെ സമഗ്ര കവറേജിനുള്ള പുരസ്കാരം കേരളകൗമുദിയ്ക്ക്. മേളയുടെ സമാപന ദിവസം ഇരിങ്ങൽ സർഗാലയയിൽ നടന്ന ചടങ്ങിൽ പട്ടികജാതി- വർഗ ക്ഷേമ മന്ത്രി ഒ.ആർ കേളുവിൽ കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ വിനോദ് സവിധം എടച്ചേരി പുരസ്കാരം ഏറ്റുവാങ്ങി. പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ എൻ സാബിറ അദ്ധ്യക്ഷത വഹിച്ചു. മേള സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തയുടെയും ഫീച്ചറുകളുടെയും അടിസ്ഥാനത്തിലാണ് പുരസ്കാരം.