എ.കെ.ടി.എ ഏരിയ സമ്മേളനം

Tuesday 13 January 2026 12:28 AM IST

കൊല്ലം: ആൾ കേരള ടെയ്ലർ അസോസിയേഷൻ (എ.കെ.ടി.എ) കിളികൊല്ലൂർ ഏരിയ കൺവെൻഷൻ ജില്ലാ സെക്രട്ടറി സജീവൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസി‌ന്റ് ശശിധരൻ അദ്ധ്യക്ഷനായി.തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ പറ്റുന്ന തൊഴിലാളികൾക്ക് അംശാദായ വർദ്ധനവിന് അനുസൃതമായി റിട്ടയർമെന്റ് ആനുകൂല്യം നൽകണമെന്നും സർവീസ് പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഫെബ്രുവരി രണ്ടിന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. ജില്ലാ കമ്മിറ്റിയംഗം ലതിക ഏരിയ സെക്രട്ടറി സുകേശൻ, ട്രഷറർ പത്മകുമാരിയമ്മ, ജോയിന്റ് സെക്രട്ടറി സുരേഷ് എന്നിവർ സംസാരിച്ചു.