'കൊല്ലം എഴുത്തിന്റെ ഇല്ലം' ഡയറക്ടറി പ്രകാശനം

Tuesday 13 January 2026 12:29 AM IST

കൊല്ലം: ജില്ലയിലെ എല്ലാ എഴുത്തുകാരെയും പരിചയപ്പെടുത്തുന്ന ഡയറക്ടറി​, രണ്ടാമത് സിദ്ധാർത്ഥ സാഹിത്യ ക്യാമ്പിന്റെ ഭാഗമായി​ സിദ്ധാർത്ഥ ഫൗണ്ടേഷൻ പ്രസി​ദ്ധീകരി​ക്കുന്നു. ജില്ലയുടെ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ, മൺമറഞ്ഞ പ്രമുഖ എഴുത്തുകാരുടെ വിവരങ്ങൾകൂടി ഉൾക്കൊള്ളിച്ച് മൾട്ടികളറിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിയിലേക്ക് പേരു വി​വരങ്ങൾ നൽകാം. ഇ മെയി​ൽ: illamkollam2026@gmail.com. വാട്ട്സാപ്പ്​: 7306762916. ഫെബ്രുവരി 6, 7, 8 തീയതികളിൽ പള്ളിമൺ​ സിദ്ധാർത്ഥ ക്യാമ്പസിൽ നടക്കുന്ന വിപുലമായ സാഹിത്യോത്സവത്തിനൊപ്പമാണ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്. സൗജന്യമായി പ്രസിദ്ധീകരിക്കുന്ന ഈ ഡയറക്ടറിയുടെ കോപ്പികൾ പ്രസിദ്ധീകരണ ചടങ്ങിലും ശേഷവും ക്യാമ്പിൽ നിന്ന് എഴുത്തുകാർക്ക് നേരിട്ട് വാങ്ങാം.