വെയിറ്റേജ് പരിഗണിക്കണം

Tuesday 13 January 2026 12:29 AM IST

കൊല്ലം: ഉദ്യോഗതല കമ്മിറ്റി പരിശോധിക്കുമ്പോൾ പതിനൊന്നാം ശമ്പള കമ്മിഷൻ കവർന്നെടുത്ത സർവീസ് വെയിറ്റേജ് പുതിയ ശമ്പള പരിഷ്കരണത്തിൽ പരിഗണിക്കണമെന്നും കവർന്നെടുത്ത ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്നും കെ.ജി.ഇ.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പിൻവലിക്കാമെന്ന് ഉറപ്പുനൽകി അധികാരത്തിലെത്തിയ സർക്കാർ പത്തുവർഷമായി യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പണിമുടക്ക് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാൻ കെ.ജി.ഇ.യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കെ.ജി.ഇ.യു സംസ്ഥാന കൺവെൻഷൻ ഫെബ്രുവരി 14 ന് കൊല്ലത്ത് നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി .സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൺവെൻഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജനറൽ സെക്രട്ടറി സുനിൽകുമാർ, കൺവീനറായി ജ്യോതികുമാർ, രാജേഷ് പട്ടശ്ശേരി, ജീജ, പ്രശാന്ത് ധനപാലൻ, ശ്യാംദേവ് ശ്രാവൺ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.