കെ.പി. ശങ്കരദാസിന്റെ മുൻകൂർ ജാമ്യഹർജിയിൽ 14ന് വിധി

Tuesday 13 January 2026 12:30 AM IST

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ മുൻകൂർ ജാമ്യഹർജിയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി 14ന് വിധി പറയും. ഇന്നലെ വാദം കേട്ട ശേഷം വിധി പറയാനായി കേസ് 14ലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ. ശബരിമല സ്വർണാപഹരണ കേസുകളുടെ നടപടികൾ കൊല്ലം വിജിലൻസ് കോടതിയിൽ ആണെങ്കിലും മുൻകൂർ ജാമ്യ ഹർജി ആദ്യം പരിഗണിക്കാനുള്ള അധികാരം സെഷൻസ് കോടതിക്കും ഹൈക്കോടതിക്കുമാണ്.