കശുഅണ്ടി പരിപ്പും കെ സ്റ്റോറുകൾ വഴി

Tuesday 13 January 2026 12:30 AM IST

കൊല്ലം: കേരളത്തിലെ പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച കെ​ സ്റ്റോറുകൾ വഴി കശുഅണ്ടി വികസന കോർപ്പറേഷന്റെ ഗുണമേന്മയേറിയ കശുഅണ്ടി പരിപ്പും മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങളും ലഭ്യമാവും. സാധാരണക്കാരിലേക്ക് കോർപ്പറേഷന്റെ ഉത്പന്നങ്ങൾ ന്യായമായ നിരക്കിൽ എത്തിക്കാനുള്ള സുപ്രധാനമായ നീക്കമാണിത്. സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 9ന് കൊല്ലം താലൂക്കിലെ തെക്കേവിള പുത്തൻ നടയിലുള്ള 182​-ാം നമ്പർ കെ​ സ്റ്റോറിൽ മന്ത്രി ജി.ആർ. അനിൽ നിർവ്വഹിക്കും.