പെൻഷണേഴ്സ് കൗൺസിൽ യൂണിറ്റ് സമ്മേളനം

Tuesday 13 January 2026 12:31 AM IST

കൊല്ലം: മെഡിസെപ്പ് പദ്ധതിയിൽ അധിക വിഹിതം പിടിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ തൃക്കടവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഒരു കുടുംബത്തിലെ രണ്ടു പേർ പെൻഷൻകാരാണെങ്കിൽ ഒരു വ്യക്തിയിൽ നിന്നു മാത്രമേ മെഡിസെപ്പിലേക്ക് വിഹിതം കൈപ്പറ്റാൻ പാടുള്ളു. പെൻഷൻ പരിഷ്കരണ കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യോഗം സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട് ഉദ്ഘാടനം ചെയ്തു. കെ.ശ്രീനിവാസൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എൻ.ഗോപാലകൃഷ്ണൻ, ഡി. രാമചന്ദ്രൻ പിള്ള, അബ്ദുൽ ഹാദി, സലാഹുദ്ദീൻ, രാധാകൃഷ്ണ പിള്ള, എന്നിവർ സംസാരിച്ചു. പ്രസിഡന്റായി പി. സുന്ദരേശനെയും സെക്രട്ടറിയായി ഡി. മുരളിയെയും തിരഞ്ഞെടുത്തു.