കെ.എസ്.എസ്.പി.യു കഥയരങ്ങ്
Tuesday 13 January 2026 12:31 AM IST
മയ്യനാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ മുഖത്തല ബ്ലോക്ക് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ മയ്യനാട് പെൻഷൻ ഭവനിൽ നടത്തിയ കഥയരങ്ങ് ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി കൺവീനർ പി.പുഷ്പാംഗദൻ കഥാകൃത്തുക്കളെ പരിചയപ്പെടുത്തി. പെൻഷൻകാരായ രമാഭായ്, അബ്ദുൽ അസീസ്, വിജയൻ ഇന്ദീവരം, കെ.ഓമനക്കുട്ടൻ നായർ, രാമചന്ദ്രൻ പിള്ള, അജിത്ത് നീലികുളം, ശശികലാദേവി, സന്തോഷ് കല്ലിക്കുന്നത്ത് എന്നിവർ നൊമ്പരപ്പൂവ്, ഊഴം, ഒരു സൂപ്പർ സാരിമേള, അവൾ ഉത്തര, ട്രെയിൻ യാത്ര, മൂന്നാം ദിശയിലേക്ക്, സമ്മേളനം, കടൽ കൊണ്ട് വന്ന ശിൽപം എന്നീ കഥകൾ അവതരിപ്പിച്ചു. സി.വി.പ്രസന്നകുമാർ എസ്.മോഹനദാസ് എന്നിവർ കഥകൾ തത്സമയം കേട്ട് വിലയിത്തി. എൻ.ഗോപിനാഥൻ, ജി. ഹൃഷീകേശൻ നായർ, സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.