മുഖ്യമന്ത്രിയുടെ മെഗാ ക്വിസിന് തുടക്കം
Tuesday 13 January 2026 12:32 AM IST
കൊല്ലം: ജില്ലയിൽ സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കായുള്ള മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് മത്സരത്തിന് തുടക്കമായി. നവകേരള സൃഷ്ടിയും കേരളത്തിന്റെ വളർച്ചയും അടിസ്ഥാനമാക്കിയാണ് മത്സരം. എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും സർവ്വകലാശാല, കോളേജ് വിദ്യാർത്ഥികൾക്കുമായി പ്രാഥമികതല വ്യക്തിഗത മത്സരമാണ് നടത്തിയത്. ജില്ലാതലത്തിൽ ടീം രൂപീകരിച്ചാണ് മത്സരം. ക്വിസ് പഠന സഹായ സാമഗ്രി www.cmmegaquiz.kerala.gov.in വെബ്‌സൈറ്റിൽ സൗജന്യമായി ലഭ്യമാക്കി. സ്‌കൂൾതല ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം അഞ്ച് ലക്ഷം,മൂന്ന് ലക്ഷം,രണ്ട് ലക്ഷം രൂപ വീതമാണ് സമ്മാനം. കോളേജ് തലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവർക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം വീതവും. മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും.