സഹ. പ്രസ്ഥാനങ്ങളെ സംരക്ഷിക്കണം

Tuesday 13 January 2026 12:33 AM IST
കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണ യോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തഴവ: സഹകരണ പ്രസ്ഥാനങ്ങളെയും ജീവനക്കാരെയും ദ്രോഹിക്കുന്ന നടപടികൾ സർക്കാർ അവസാനിപ്പിക്കണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണ യാത്രയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ്‌ കളരിക്കൽ ഗുരുപ്രസാദ് ആദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അജയകുമാർ ലൂക്കോസ്, തൊടിയൂർ രാമചന്ദ്രൻ, യൂസുഫ്‌ കുഞ്ഞ്, അമ്പാട്ട് അശോകൻ, സുരേഷ്‌ കുമാർ, പുതുക്കാട്ട് ശ്രീകുമാർ, മോഹൻ ബാബു, ജില്ലാ പ്രസിഡന്റ്‌ വി. ഓമനക്കുട്ടൻ, സെക്രട്ടറി വി. ഗിരീഷ് കുമാർ, നിസാമുദ്ദീൻ, ഷാനിമോൾ, മധു ചെമ്പകത്തിൽ, നൗഷാദ്, ഗോപു, അംബിക, പ്രീത എമിലി ഡാനിയേൽ, സനൽ, അഭിലാഷ്, എന്നിവർ സംസാരിച്ചു.