നയപ്രഖ്യാപനം കരടിന് അംഗീകാരം
Tuesday 13 January 2026 2:52 AM IST
തിരുവനന്തപുരം: ഇന്നലെ അടിയന്തര മന്ത്രിസഭായോഗം ചേർന്ന് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി. ഇത് ലോക്ഭവനിൽ ഗവർണർക്ക് കൈമാറും. കേന്ദ്രവിരുദ്ധ സമരത്തിന് ശേഷമാണ് മന്ത്രിമാർ സെക്രട്ടേറിയറ്റിലെത്തി അടിയന്തര മന്ത്രിസഭായോഗം ചേർന്നത്. 20നാണ് നിയമസഭാസമ്മേളനം തുടങ്ങുന്നത്. വർഷാദ്യ സമ്മേളനമായതിനാൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക.