ശ്രീകല റാണിക്ക് മികച്ച ത്രീ പോയിന്റർ അവാർഡ്
Tuesday 13 January 2026 7:57 AM IST
ചെന്നൈ : ചെന്നൈയിൽ നടന്ന 75-ാമത് സീനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മികച്ച ത്രീ പോയിന്റ് ഷൂട്ടർ അവാർഡ് കേരളത്തിന്റെ ശ്രീകല റാണിക്ക് ലഭിച്ചു. അമ്പതിനായിരം രൂപയാണ് സമ്മാനത്തുക.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ താരമായ ശ്രീകല ഏഴ് മത്സരങ്ങളിൽ നിന്ന് 108 പോയിന്റുകൾ നേടി.ഫൈനലിൽ റെയിൽവേസിനോട് തോറ്റ കേരളം റണ്ണറപ്പായിരുന്നു.