തിരുവനന്തപുരത്ത് ഇന്ധനം കൊണ്ടുവന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
Tuesday 13 January 2026 12:17 PM IST
തിരുവനന്തപുരം: ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. തിരുവനന്തപുരം ഉപ്പിടാമൂട് പാലത്തിന് സമീപം ഇന്ന് രാവിലെയാണ് ഇന്ധനം കൊണ്ടുപോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചത്. അഗ്നിശമന സേനയെത്തി തീയണച്ചു. ഉപ്പിടാമൂട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ഒരു ബോഗിയിൽ നിന്ന് തീ ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്.
തുടർന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രിക് ലൈനിൽ തട്ടി ഒരു പക്ഷിയുടെ ചിറകിൽ തീപിടിക്കുകയും ഈ പക്ഷി ബോഗിയിൽ വീഴുകയും ചെയ്തെന്നാണ് വിവരം. ഇതാണ് തീപിടിത്തതിന് കാരണമായത്.