ടൊയോട്ടയുടെ സർവീസ് കാർണിവലിന് തുടക്കം

Monday 14 October 2019 4:01 AM IST

കൊച്ചി: ടൊയോട്ടയുടെ ഇന്ത്യാ പ്രവേശനത്തിന്റെ 20-ാം വാർഷികത്തിന്റെ ഭാഗമായുള്ള 'ടൊയോട്ട സർവീസ് കാർണിവൽ" ആരംഭിച്ചു. ഡിസംബർ 31വരെ നീളുന്ന മേളയിലൂടെ ടൊയോട്ട സർവീസ് സെന്ററുകളിൽ വാഹന സർവീസിനും പാർട്‌സുകൾ മാറാനും ആകർഷക ഇളവുകൾ ലഭിക്കും. കോംബോ ഭാഗങ്ങൾക്കും ലേബർ ചാർജിലും 20 ശതമാനം വരെ ഇളവുകൾ നേടാം.

ഇന്നോവ ക്രിസ്‌റ്റ,​ ഫോർച്യൂണർ ഉടമകൾക്ക് നിർബന്ധിത 14 പോയിന്റ് സുരക്ഷാ പരിശോധനകൾക്കൊപ്പം വി കെയർ സേവനത്തിന് 20 ശതമാനം വരെ കിഴിവ് ലഭിക്കും. മൂല്യവർദ്ധിത സേവനങ്ങളായ ടയർ,​ ബാറ്ററി സ്ഥാപിക്കൽ തുടങ്ങിയവയ്ക്കും ഓഫറുകളുണ്ട്.