അങ്കണവാടി അദ്ധ്യാപികയ്ക്ക് ആദരം

Wednesday 14 January 2026 2:27 AM IST

ചോറ്റാനിക്കര: കേരള ദർശന വേദിയുടെ നേതൃത്വത്തിൽ തിരുവാണിയൂർ തിരുമല അങ്കണവാടി അദ്ധ്യാപിക സി. കെ. സുധയെ തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി വർഗീസ് പൊന്നാട അണിയിച്ച് ആദരിച്ചു. പിറവത്തെ ആറ്റുതീരം പാർക്കിന്റെ പുഴയോരത്ത് നിന്ന് ലഭിച്ച ബാഗും അതിലുണ്ടായിരുന്ന സ്വർണ വളകളും ഉടമസ്ഥന് തിരിച്ച് നൽകി മാതൃകയായതിനാണ് ആദരം. കേരള ദർശനവേദി ചെയർമാൻ എ.പി മത്തായി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ വിൽമ ജോർജ്, പഞ്ചായത്ത് മെമ്പർമാരായ റെജി ഇല്ലിക്കപറമ്പിൽ, എൻ.കെ. മത്തായി, പി.പി .റോയി, കെ. വി കുമാരൻ, എൻ. കെ കുമാരൻ, ബേബി വർഗീസ്, എ .പി .മേരി, പി. കെ.സുലോചന എന്നിവർ സംസാരിച്ചു.