വ്യാപാരി മിത്ര ആനുകൂല്യ വിതരണം
Wednesday 14 January 2026 12:21 AM IST
രാമനാട്ടുകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ കീഴിലുള്ള വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നുള്ള മരണാനന്തര ആനുകൂല്യങ്ങളും ചികിത്സാ സഹായങ്ങളും രാമനാട്ടുകര പാർക്ക് റെസിഡൻസിയിൽ നടന്ന ഫറോക്ക് ഏരിയ കൺവെൻഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ വിതരണം ചെയ്തു. വാടക നിയന്ത്രണ നിയമം സുതാര്യമായി നടപ്പിലാക്കി വ്യാപാരികളെ സംരക്ഷിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് എ.എം ഷാജി അദ്ധ്യക്ഷത വഹിച്ചു. ടി. മധുസൂദനൻ, ടി. മരക്കാർ , ടി .അഹമ്മദ് കബീർ, എം. സുരേഷ് , കെ .വി. എം. ഫിറോസ്, ടി. സുധീഷ്, വിജയൻ കിളിയങ്കണ്ടി, മോഹൻദാസ് സിനാർ എന്നിവർ പ്രസംഗിച്ചു.