ദേവഗിരി സയൻസ് ഫെസ്റ്റ് സമാപിച്ചു

Wednesday 14 January 2026 12:19 AM IST
ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിൽ സംഘടിപിച്ച സയൻസ് ഫെസ്റ്റ് സ്‌കൂൾ വിദ്യാർത്ഥികൾ സന്ദർശിക്കുന്നു

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിൽ സംഘടിപ്പിച്ച ദേവഗിരി സയൻസ് ഫെസ്റ്റ് സമാപിച്ചു. ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സൈക്കോളജി, സുവോളജി എന്നീ വകുപ്പുകൾ സംയുക്തമായി ഒരുക്കിയ മെഗാ സയൻസ് എക്‌സ്‌പോ ശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങൾ മുതൽ ആധുനിക ഗവേഷണ പ്രവണതകൾ വരെ അവതരിപ്പിക്കുന്നതായിരുന്നു. ഫെസ്റ്റിന്റെ ഭാഗമായി ഇന്റർകൊളീജിയേറ്റ് ക്വിസ്, പ്രസംഗ മത്സരം, വർക്കിംഗ് മോഡൽ മത്സരം എന്നിവയും ഇന്റർഡിപ്പാർട്‌മെന്റൽ ആർട്‌സ് മത്സരവും നടന്നു. സമാപന ചടങ്ങിൽ ഐ. എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ കുട്ടി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. സതീഷ് ജോർജ്, ഡോ. മെറിൽ മാത്യു, ഡോ. മനോജ് മാത്യു, യൂണിയൻ ചെയർമാൻ പി.കെ മുഹമ്മദ് റാബിൻ എന്നിവർ പ്രസംഗിച്ചു.