സെമിനാർ സംഘടിപ്പിച്ചു
Wednesday 14 January 2026 12:24 AM IST
പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ചരിത്ര വിഭാഗവും കേരള സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേഴ്സും ചേർന്ന് 'കേരള വികസന മാതൃകയിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ' എന്ന വിഷയത്തിൽ പഴശിരാജ കോളേജിൽ സെമിനാർ നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പ്രസിഡന്റ് ടി. എസ് ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ബിവിഷ് യു.സി, അബ്ദുൽ ബാരി കെ. കെ, ഗീത കുഞ്ഞികൃഷ്ണൻ, ഫാ. ജോർജ് കാലായിൽ, ഫാ. ചാക്കോ ചെലമ്പറമ്പത്ത് സനൂപ്കുമാർ പി. വി, കോശി സി. ജെ, അബിൻ എൻ. കെ, ഡോ. ജോഷി മാത്യു, ഡോ. റാണി എസ് പിള്ള, ഡോ. അനൂപ് തങ്കച്ചൻ ഡോ. രാജേഷ് പി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.