കീം അപേക്ഷ 31വരെ എൻട്രൻസിന് ഒരുങ്ങാം, പഠിച്ചുയരാം (ഭാഗം 1)

Wednesday 14 January 2026 12:00 AM IST

എൻജിനിയറിംഗ്, ആർക്കിടെക്ചർ, മെഡിക്കൽ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് www.cee.kerala.gov.inൽ 31ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. എൻജിനിയറിംഗ്, ഫാർമസി കോഴ്സുകൾക്ക് മാത്രമാണ് സംസ്ഥാനത്ത് എൻട്രൻസ് പരീക്ഷയുള്ളതെങ്കിലും മെഡിക്കൽ, അനുബന്ധ, ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിന് വെബ്സൈറ്റിൽ അപേക്ഷിക്കണം. എ​സ്.​എ​സ്.​എ​ൽ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്വദേശവും ജനനത്തീയതിയും തെളിയിക്കുന്ന രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. മറ്റു രേഖകൾ ഫെബ്രുവരി 7നു വൈകിട്ട് 5 മണിക്കകം അപ്‌ലോഡ് ചെയ്യണം. അപേക്ഷയുടെ പ്രിന്റ്ഔട്ടോ മറ്റു രേഖകളോ എൻട്രൻസ് കമ്മിഷണറുടെ ഓഫീസിലേക്ക് അയയ്ക്കേണ്ടതില്ല.

എ​​ൻ​​ജി​​നിയ​​റിംഗ്,​ ഫാ​​ർ​​മ​​സി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക്കു​​ള്ള അ​​ഡ്മി​​റ്റ് കാ​​ർ​​ഡ് ഏ​പ്രി​ൽ​ ഒ​ന്നു​മു​​ത​​ൽ ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യാം. ഏപ്രിൽ 17 മുതൽ 23 വരെയായിരിക്കും എൻട്രൻസ് പരീക്ഷ. ഫലം മേയ് 10നും റാങ്ക്‌ലിസ്റ്റുകൾ ജൂൺ 20നകവും പ്രസിദ്ധീകരിക്കും. ബ​ഫ​ർ ദി​ന​ങ്ങ​ളാ​യി ഏ​പ്രി​ൽ 13, 16, 24, 25 തീ​യ​തി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ചയ്​ക്ക്​ ര​ണ്ടു​മു​ത​ൽ വൈ​കിട്ട്​ അ​ഞ്ചു​വ​രെ​യാ​ണ്​ പ​രീ​ക്ഷ. മെ​​ഡി​​ക്ക​​ൽ, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നീ​​റ്റ്-​​യു.​​ജി 2026 പ​​രീ​​ക്ഷ​​യും ആ​​ർ​​ക്കി​​ടെ​​ക്ച​​ർ കോ​​ഴ്സി​​ലേ​​ക്ക് ദേ​​ശീ​​യ അ​​ഭി​​രു​​ചി​​പ​​രീ​​ക്ഷ​​യാ​​യ ‘നാ​​റ്റ’​​യും അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യാ​​യി​​രി​​ക്കും. കേ​ര​ള​ത്തി​ന് പു​റ​മെ ന്യൂ​ഡ​ൽ​ഹി, മുംബയ്, ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലും യു.​എ.​ഇ​യി​ലും പ​രീ​ക്ഷാ​ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. വിവരങ്ങൾക്ക്- 0471-2332120; ceekinfo.cee@kerala.gov.in, www.cee.kerala.gov.in

അ​​പേ​ക്ഷ​ക​ന്​ 2026 ഡി​സം​ബ​ർ 31 പ്ര​കാ​രം 17 വ​യ​സ്​ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. എ​ൻ​ജി​നിയ​റിംഗ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, ബി.ഫാം, ബി.​എ.​എം.​എ​സ്, ബി.​എ​സ്.​എം.​എ​സ്, ബി.​എ​ച്ച്.​എം.​എ​സ്, ബി.​യു.​എം.​എ​സ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല.

അപേക്ഷാഫീസ്

എ​​ൻ​​ജി​​നിയ​​റിംഗ് അ​ല്ലെ​ങ്കി​ൽ ഫാ​​ർ​​മ​​സി പ്ര​​വേ​​ശ​​ന​​ത്തി​​ന് മാ​ത്ര​മാ​യി ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 925 രൂ​​പ​​യും എ​​സ്.​​സി വി​​ഭാ​​ഗ​​ത്തി​​ന് 400 രൂ​​പ​​യു​മാ​ണ്​ അ​പേ​ക്ഷാ​ഫീ​സ്. ആ​​ർ​​ക്കി​​ടെ​​ക്ച​​ർ/ മെ​​ഡി​​ക്ക​​ൽ, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 650 രൂ​​പ​​യും എ​​സ്.​​സി വി​​ഭാ​​ഗ​​ത്തി​​ന് 260 രൂ​​പ​​യും. എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ ഫീ​സി​ല്ല. യു.​എ.​ഇ പ​​രീ​​ക്ഷ​​കേ​​ന്ദ്രം തി​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​വ​​ർ അ​പേ​ക്ഷാ​ഫീ​സി​ന്​ പു​റ​മെ 16,000 രൂ​​പ അ​​ധി​​കം അ​​ട​​യ്ക്ക​​ണം. എത്ര കോഴ്‌സുകൾക്കു ശ്രമിക്കുന്നവരായാലും ഒറ്റ അപേക്ഷ മതി. അപേക്ഷ സമർപ്പിച്ചശേഷം അക്നോളജ്മെന്റ് പേജിന്റെ പകർപ്പ് സൂക്ഷിച്ചുവയ്ക്കണം. ഫീസിളവ്, സ്കോളർഷിപ് എന്നിവയ്ക്കായി പട്ടിക, ഒ.ഇ.സി വിഭാഗക്കാരൊഴികെയുള്ളവർ വരുമാന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. അപേക്ഷയിൽ പോരായ്മയുണ്ടെങ്കിൽ ഹോംപേജിൽ വരും. നിർദിഷ്ടസമയത്തിനകം അതു പരിഹരിക്കണം. അപേക്ഷാ സമർപ്പണത്തിൽ സഹായിക്കാൻ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ സംവിധാനമുണ്ട്.

അപേക്ഷ അഞ്ച് ഘട്ടങ്ങളായി

www.cee.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. പാ​​സ്​​​പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ, ഒ​​പ്പ് (എ​​ല്ലാം ജെ.​​പി.​​ജി ഫോ​​ർ​​മാ​​റ്റി​​ൽ), ഇ-​​മെ​​യി​​ൽ വി​​ലാ​​സം, മൊ​​ബൈ​​ൽ ഫോ​​ൺ ന​​മ്പ​​ർ എ​​ന്നി​​വ ആ​വ​​ശ്യ​​മാ​​ണ്. ഒന്നാംഘട്ടത്തിൽ പേ​​ര്, ജ​​ന​​ന​​ത്തീ​​യ​​തി, ഇ-​​മെ​​യി​​ൽ വി​​ലാ​​സം, മൊ​​ബൈ​​ൽ ന​​മ്പ​​ർ, പാ​​സ്​​​വേ​​ഡ്, ആ​​ക്സ​​സ് കോ​​ഡ് എ​​ന്നി​​വ ന​​ൽ​​കി ര​​ജി​​സ്ട്രേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കണം. ര​​ണ്ടാം​​ഘ​​ട്ടത്തിൽ അ​​പേ​​ക്ഷ​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​വ​​ര​​ങ്ങ​​ൾ കൃ​​ത്യ​​മാ​​യി ന​​ൽ​​ക​​ണം. എ​​ൻ​​ജി​​നിയ​​റിംഗ്, ആ​​ർ​​ക്കി​​ടെ​​ക്ച​​ർ, ബി.​​ഫാം, മെ​​ഡി​​ക്ക​​ൽ/ മെ​​ഡി​​ക്ക​​ൽ അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ൾ എ​​ന്നി​​വ​​യെ​​ല്ലാം ഒ​​രു അ​​പേ​​ക്ഷ​​യി​​ൽ തി​​ര​​ഞ്ഞെ​​ടു​​ക്കാം. സാ​​മു​​ദാ​​യി​​ക സം​​വ​​ര​​ണം (എ​​സ്.​​സി/​ എ​​സ്.​​ടി/ ​ഒ.​​ഇ.​​സി/​ എ​​സ്.​​ഇ.​​ബി.​​സി വി​​ഭാ​​ഗ​​ങ്ങ​​ൾ), ഇ.​​ഡ​​ബ്ല്യു.​​എ​​സ്​ സം​​വ​​ര​​ണം, ഭി​​ന്ന​​ശേ​​ഷി സം​​വ​​ര​​ണം, പ്ര​​ത്യേ​​ക സം​​വ​​ര​​ണം എ​​ന്നി​​വ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ നി​​ശ്ചി​​ത സ്ഥാ​​ന​​ത്ത് രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. മൂ​​ന്നാം​​ഘ​​ട്ടത്തിലാണ് അ​​പേ​​ക്ഷാ​ഫീ​​സ് ഓ​ൺ​ലൈ​നാ​യി അടയ്ക്കേണ്ടത്. നാ​​ലാം​​ഘ​​ട്ടത്തിൽ പാ​​സ്​​​പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ, ഒ​​പ്പ്, ആ​​വ​​ശ്യ​​മാ​​യ അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ൾ എ​​ന്നി​​വ അ​​പ്​​​ലോ​​ഡ് ചെ​​യ്യ​​ണം. അ​​ഞ്ചാം​​ഘ​​ട്ടത്തിൽ ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​ശേ​​ഷം അ​​പേ​​ക്ഷ​യു​ടെ അ​​ക്​​​നോ​​ള​​ജ്മെ​​ന്റ് പേ​​ജ് പ​ക​ർ​പ്പെ​ടു​​ത്ത് സൂ​​ക്ഷി​​ക്ക​​ണം. എ​​സ്.​​എ​​സ്.​​എ​​ൽ.​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യ യോ​​ഗ്യ​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും നേ​​റ്റി​​വി​​റ്റി​​യും ജ​​ന​​ന​​ത്തീ​​യ​​തി​യും തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​ളും ഓ​​ൺ​​ലൈ​​നാ​​യി ഈ ​​ഘ​​ട്ട​​ത്തി​​ൽ അ​​പ്​​​ലോ​​ഡ് ചെ​​യ്യ​​ണം.