ജാപ്പനീസ് എൻസെഫലൈറ്റിസ് വാക്സിനേഷൻ കാമ്പയിൻ
Wednesday 14 January 2026 12:49 AM IST
വള്ളിക്കുന്ന്. ജാപ്പനീസ് എൻസെഫലൈറ്റിസ് വാക്സിനേഷൻ കാമ്പെയിൻ അരിയല്ലൂർ ജി.യു.പി സ്‌കൂളിൽ നടന്നു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീറ അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. കടലുണ്ടിനഗരം എഫ്.എച്ച്.സി. ഡോ.സൗമ്യ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ മൂന്നുചിറയിൽ, വാർഡ് മെമ്പർമാരായ കുഞ്ഞീവി , ഇ.കെ.വിക്രമൻ, ഹെൽത്ത് ഇൻസെപ്ക്ടർ സ്മിത എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐ അരുൺ, ജെ.എച്ച്.ഐ റീജ, ജെ.പി.എച്ച്.എൻ. ശ്രീജ, ജെ.പി.എച്ച്.എൻ. സൗദാമിനി, ജെ.പി.എച്ച്.എൻ.അശ്വതി, എം.എൽ.എച്ച്.പി.ജിൻസി, എം.എൽ.എച്ച്.പി.വീണ, എം.എൽ.എച്ച്.പി.നിജി, ആശാവർക്കർമാരായ ബിന്ദു,വത്സല,സരോജിനി,നബീസ, ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു,