ബിരിയാണി വിതരണം
Wednesday 14 January 2026 12:52 AM IST
വണ്ടൂർ : രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിനോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ ബിരിയാണി പൊതികൾ വിതരണം ചെയ്തു . തിരുവാലി നടുവത്ത് അങ്ങാടിയിലാണ് നൂറോളം പൊതിച്ചോറുകൾ വിതരണം ചെയ്തത്. ഡിവൈഎഫ്‌ഐ ആശുപത്രികളിൽ വിതരണം ചെയ്യുന്ന പൊതിച്ചോർ പദ്ധതിയുടെ മറവിൽ അനാശാസ്യം നടക്കുന്നുവെന്ന് ആരോപിച്ച രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ബലാത്സംഗക്കേസിൽ ജയിലിലടച്ച സർക്കാരിനും പൊലീസിനും അഭിവാദ്യമർപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്, നടുവത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു വിതരണം. സി.പി.എം പുന്നപ്പാല ലോക്കൽ കമ്മിറ്റിഅംഗം കെ.പി. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. കെ. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.. വി. ലുഖ്മാൻ, ടി. വേലായുധൻ, എൻ. രാജേഷ് എന്നിവർ പങ്കെടുത്തു.