സർവ്വകക്ഷി യോഗം

Wednesday 14 January 2026 12:57 AM IST
F

തേഞ്ഞിപ്പലം : :പെരുവള്ളൂർ 74,75 ബൂത്തുകളിലെ 700 ലധികം വോട്ടർമാർ പുറത്തായ വിഷയത്തിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സർവ്വ കക്ഷി യോഗം ചേർന്നു. 74,75 ബൂത്തുകളിലെ ലിസ്റ്റിൽ നിന്ന് പുറത്തായരിൽ നിന്ന് അർഹരായവരെ ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുനിൽ, കെ. കലാം , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ, ജില്ല കളക്ടറുടെ പ്രതിനിധിയായ പ്രേംശങ്കർ,​ മറ്റു രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പ ങ്കെടുത്തു.