സമരപ്രഖ്യാപന കൺവെൻഷൻ നടത്തി

Wednesday 14 January 2026 12:01 AM IST
അദ്ധ്യാപക സർവ്വിസ് സംഘടനാ സമരസമിതി 2026 ജനുവരി 22ന് നടത്തുന്ന സമര ചങ്ങലയുടെ ഭാഗമായിഎ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി വിനോദ് മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: പങ്കാളിത്തപെൻഷൻ പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശികയും അനുവദിച്ച ക്ഷാമബത്തയുടെ കുടിശ്ശികയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി ജനുവരി 22ന് നടത്തുന്ന സമര ചങ്ങലയുടെ ഭാഗമായി സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി വിനോദ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. രാകേഷ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം പി. ഷാനവാസ്, എം.ഗിരിജ, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം കവിതാസദൻ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എസ്. മോഹനൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി നന്ദിയും പറഞ്ഞു.