ജൂനിയർ റെഡ് ക്രോസ്

Wednesday 14 January 2026 12:00 AM IST

പന്തളം: പൂഴിക്കാട് ഗവ. യു.പി.സ്‌കൂളിൽ ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. യു.പി വിഭാഗത്തിലെ 20 കുട്ടികളാണ് അംഗങ്ങൾ. കുട്ടികളെ കരുണയുള്ള, ഉത്തരവാദിത്വമുള്ള, സേവന മനോഭാവമുള്ള നല്ല പൗരന്മാരാക്കുകയെന്നതാണ് ലക്ഷ്യം. പന്തളം നഗരസഭ ചെയർ പേഴ്‌സൺ ആർ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.മണിക്കുട്ടൻ,വാർഡ് കൗൺസിലർ ആനി ജോൺ, ജെ.ആർ.സി ജില്ലാ കോ ഓർഡിനേറ്റർ പി.ശ്രീജ, പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, പി.ടി.എ പ്രസിഡന്റ് ശ്രീദേവി നമ്പ്യാർ, അദ്ധ്യാപകരായ ആനിയമ്മ ജേക്കബ്, എസ്.സൂര്യ, പി.ശ്രീലത എന്നിവർ സംസാരിച്ചു.