നാമജപ ജാഥയും പ്രതിഷേധവും
Wednesday 14 January 2026 12:00 AM IST
കോന്നി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് സ്വദേശികളെ പൂവൻപാറയിൽ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കോന്നിയിൽ നാമജപ ജാഥയും പ്രതിഷേധവും നടത്തി. മഠത്തിൽകാവ് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ജാഥ ടൗൺ ചുറ്റി ചന്ത മൈതാനിയിൽ സമാപിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. അയ്യപ്പ സേവാസമാജം ജില്ലാ പ്രസിഡന്റ് പി.ഡി.പത്മകുമാർ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സുദർശനൻ തെക്കേടത്ത്, മിനി ഹരികുമാർ, ബി.ജെ.പി സഹകരണ സെൽ ജില്ലാ കൺവീനർ കെ.ആർ.രാകേഷ്, കെ.പി.അനിൽ, പി.ആർ.രതീഷ്, സജി വലഞ്ചൂഴി എന്നിവർ സംസാരിച്ചു.