ലക്കിടി ഗേറ്റ് അടച്ചിടും

Wednesday 14 January 2026 1:14 AM IST
ലക്കിടി റെയിൽവേ ഗേറ്റ്.

പാലക്കാട്: ലക്കിടി റെയിൽവേ സ്റ്റേഷന് സമീപമുള്ള 164 എ നമ്പർ ലെവൽ ക്രോസിൽ (ലക്കിടി ഗേറ്റ്) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 22, 24, 25 തീയതികളിൽ റെയിൽവേ ഗേറ്റ് അടച്ചിടും. വൈകീട്ട് ആറ് മണി മുതൽ രാത്രി 10:30 വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ യാത്രക്കാർ വാഹന ഗതാഗതത്തിനായി ലക്കിടി, മായന്നൂർ, തിരുവില്വാമല വഴിയോ ലക്കിടി, മങ്കര, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, തിരുവില്വാമല വഴിയോ ഉപയോഗപ്പെടുത്തണമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ അറിയിച്ചു.