സെമിനാർ 20 ന്
Wednesday 14 January 2026 1:15 AM IST
പാലക്കാട്: ചിറ്റൂർ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവേശന പരീക്ഷയ്ക്കായി(കീം) അഡ്മിഷൻ സെമിനാർ ജനുവരി 20ന് നടക്കും. എൻജിനീയറിംഗ്, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകൾ, ആർക്കിടെക്ചർ എന്നിവയുടെ പ്രവേശന പരീക്ഷയായ കീമിനെ കുറിച്ചുള്ള വിശദവിവരങ്ങളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനുള്ള മാർഗനിർദ്ദേശങ്ങളുമാണ് സെമിനാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിറ്റൂർ സി.ഡി.സിയിലാണ് സെമിനാർ നടക്കുക. പങ്കെടുക്കാൻ താല്പര്യമുള്ളവർ ചിറ്റൂർ സി.ഡി.സിയിൽ നേരിട്ടോ ഫോണിലൂടെയോ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04923223297, 04923224297.