ടോക്ക് സംഘടിപ്പിച്ചു
Wednesday 14 January 2026 1:20 AM IST
മുണ്ടൂർ: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് യുവക്ഷേത്ര കോളേജും പാലക്കാട് ഇന്റർനാഷണൽ വുമൺസ് ചാപ്റ്ററും ജപ്പാനീസ് ലാംഗ്വേജ് അക്കാഡമിയും ചേർന്ന് സംഘടിപ്പിച്ച ഇന്റർനാഷണൽ ടോക്ക് ജപ്പാൻ എഡ്യൂക്കേഷണൽ സ്‌പെഷലിസ്റ്റ് യമനക ടെസായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജപ്പാൻ ലാംഗ്വേജ് അക്കാഡമി എം.ഡി സുബിൻ വാഴയിൽ, സൗത്ത് ഇന്ത്യ ഒയിസ്‌ക്ക പ്രസിഡന്റ് ഡോ. പാർവതി വാര്യർ, യൂത്ത് ക്ലബ്ബ് ചീഫ് അഡ്വൈസർ ഡോ. എം.എസ്.കീർത്തി, വിദ്യാർത്ഥി ജോർവിൻ ഇ.ജോർജ് എന്നിവർ സംസാരിച്ചു.