ഭിന്നശേഷി കായികമേള
Wednesday 14 January 2026 12:00 AM IST
പത്തനംതിട്ട: സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സവിശേഷ കാർണിവൽ ഒഫ് ദി ഡിഫറന്റ് 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. 15 വർഷത്തിനിടെ ഭിന്നശേഷി കായികയിനത്തിൽ ജില്ലയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കും സംസ്ഥാന ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കുമാണ് അവസരം. ഒരാൾക്ക് അത്‌ലറ്റിക് വിഭാഗത്തിൽ രണ്ട് ഇനത്തിൽ മത്സരിക്കാം. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർ 400 മീറ്റർ ഓട്ടം, ലോംഗ് ജംപ്, ഷോട്ട്പുട്ട് എന്നിവയിലും ഡാർഫ് കാറ്റഗറിയിൽപ്പെട്ടവർക്ക് ഷോട്ട്പുട്ടിലും മാത്രമാണ് അവസരം. 14നുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ -dcptasid@gmail.com. ഫോൺ: 8921579455.