യുവജന ദിനാചരണം

Wednesday 14 January 2026 12:00 AM IST

അടൂർ: യുവാക്കൾ സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. യുവാക്കൾ നാടിന്റെ പുരോഗതിക്കായി പ്രവർത്തിക്കുമ്പോഴാണ് നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുന്നതെന്നും ചിറ്റയം സൂചിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ അടൂർ എൻജിനിയറിംഗ് കോളേജിൽ നടന്ന ദേശീയ യുവജനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ യുവജന ക്ഷേമ ബോർഡ് കോ-ഓർഡിനേറ്റർ വിനീത് അദ്ധ്യക്ഷനായി. ബ്ലോക്ക് കോ ഓർഡിനേറ്റർ പ്രണവ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു, ഷാനവാസ്, പ്രിൻസിപ്പൽ ഡോ. നിഷ കുരുവിള എന്നിവർ സംസാരിച്ചു.