ആരോഗ്യ ജാഗ്രതാ സദസ്

Tuesday 13 January 2026 9:56 PM IST

പത്തനംതിട്ട: ജീവനം കാർസർ സൊസൈറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ആരോഗ്യ ജാഗ്രതാ സദസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. കാൻസർ പെൻഷൻ 3000 രൂപയാക്കി വർദ്ധിപ്പിക്കുക, ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തിപ്പെടുത്തുക, കാൻസർ ചികിത്സ സൗജന്യമാക്കുക, കാൻസർ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ. ജീവനം പ്രോഗ്രാം കോ ഓഡിനേറ്റർ ജോജി മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ബിജു തുണ്ടിൽ, പി.ജി.സന്തോഷ് കുമാർ, അരുൺ ദാസ്, ആകാശ്. വിശാഖ്, രമേശ് ആനപ്പാറ എന്നിവർ സംസാരിച്ചു.