മഹീന്ദ്രയുടെ പുതിയ മോഡലുകൾ കേരള വിപണിയിൽ

Wednesday 14 January 2026 12:57 AM IST

കൊച്ചി: മഹീന്ദ്രയുടെ എക്സ്.ഇ.വി 9S ഇലക്ട്രിക് എസ്.യു.വി, പ്രീമിയം എക്‌സ്.യു.വി 7XO മോഡലുകളുടെ വിപണനോദ്‌ഘാടനം റീജിയണൽ സെയിൽസ് മാനേജർ എം.ആർ. നാരായണൻ, ഏരിയ സെയിൽസ് മാനേജർമാരായ പ്രവീൺ ശശിധരൻ, അനീഷ് വർഗീസ് എന്നിവർ കൊച്ചിയിൽ നിർവഹിച്ചു. ഇന്ത്യയിലെ ആദ്യത്തെ ആധികാരിക 'ഇലക്ട്രിക് ഒറിജിൻ' 7-സീറ്റർ എസ്‌.യു.വി എന്ന ഖ്യാതിയോടെയാണ് എക്‌സ്.ഇ.വി 9e എത്തുന്നത്. അത്യാധുനിക INGLO പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ച ഈ വാഹനം ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 'MAIA' AI സിസ്റ്റം, ട്രിപ്പിൾ 12.3 ഇഞ്ച് സ്ക്രീനുകൾ, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുണ്ട്. ഐതിഹാസിക മോഡലായ XUV700-ന്റെ പിൻഗാമിയായി എത്തുന്ന XUV 7XO, അത്യാധുനിക കണക്‌റ്റഡ് ഫീച്ചറുകളാൽ സമ്പന്നമാണ്. ചാറ്റ്ജി.പി.ടി സംയോജിപ്പിച്ച അലക്‌സ സിസ്റ്റം, പ്രീമിയം ഇന്റീരിയർ, കരുത്തുറ്റ എഞ്ചിൻ എന്നിവ ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

എക്സ്.ഇ.വി 9eയുടെ വില

19.95 ലക്ഷം രൂപ മുതൽ

XUV 7XO വില

13.66 ലക്ഷം രൂപ മുതൽ (എക്‌സ്-ഷോറൂം)