തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത വാജിവാഹനം കോടതിയിൽ ഹാജരാക്കി എസ് ഐ ടി

Tuesday 13 January 2026 10:32 PM IST

കൊല്ലം: തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ശബരിമലയിലെ പഴയ വാജി വാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഇന്ന് ഉച്ചയോടെ ഹാജരാക്കിയ വാജി വാഹനം അപ്രൈസറെ നിയോഗിച്ച് പരിശോധിച്ച ശേഷം കോടതി ഏറ്റെടുത്തു.

അയ്യപ്പന്റെ വാഹനം എന്ന സങ്കല്പത്തിലുള്ള കുതിരയുടെ രൂപമാണ് വാജിവാഹനം. 2017ൽ ശബരിമലയിൽ പുതിയ കൊടിമരം പ്രതിഷ്ഠിച്ചിരുന്നു. ഇതോടെ പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജി വാഹനം, വിശ്വാസപ്രകാരം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടു. അന്നത്തെ ദേവസ്വം ബോർഡ് തന്ത്രിക്ക് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ വാജി വാഹനം തന്റെ വസതിയിലുണ്ടെന്ന് തന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ വാജി വാഹനം തിരിച്ചു നൽകാമെന്ന് തന്ത്രി പറഞ്ഞെങ്കിലും കേസ് നടക്കുന്നതിനാൽ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ തയ്യാറായില്ല.

അതേസമയം കട്ടിളപ്പാളി കേസിന് പിന്നാലെ ​ബ​രി​മ​ല​ ​ശ്രീ​കോ​വി​ലി​ലെ​ ​ദ്വാ​ര​പാ​ല​ക​ ​ശി​ല്പ​ത്തി​ൽ​ ​നി​​​ന്ന് ​സ്വ​ർ​ണം​ ​ക​വ​ർ​ന്ന​ ​കേ​സി​ലും​ ​ക​ണ്ഠ​ര​ര് ​രാ​ജീ​വ​രു​ടെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​കൊ​ല്ലം​ ​വി​ജി​ല​ൻ​സ് ​കോ​ട​തി അനുമതി നൽകി. ​ ക​ട്ടി​ള​പ്പാ​ളി​ ​കേ​സി​ൽ​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​ത​ന്ത്രി​യു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ 19​ന് ​പ​രി​​​ഗ​ണി​​​ക്കും.

വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​സ​ത്യ​വാ​ങ് ​മൂ​ലം​ ​ന​ൽ​കാ​ൻ,​ ​പ്ര​തി​യാ​യ​ ​പ​ങ്ക​ജ് ​ഭ​ണ്ഡാ​രി​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ചെ​ന്നൈ​ ​സ്മാ​ർ​ട്ട് ​ക്രി​യേ​ഷ​ൻ​സ് ​ഇ​ന്ന് ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ളം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ത്താ​ൻ,​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​സി.​ഇ.​ഒ​ ​പ​ങ്ക​ജ് ​ഭ​ണ്ഡാ​രി​യു​ടെ​ ​ഒ​പ്പ് ​ബ്ലാ​ങ്ക് ​ചെ​ക്കി​ൽ​ ​വാ​ങ്ങു​ന്ന​തി​ന് ​അ​നു​മ​തി​ ​തേ​ടി​യ​പ്പോ​ഴാ​ണ് ​സ​ത്യ​വാ​ങ്മൂ​ലം​ ​ഹാ​ജ​രാ​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത് . ഡി​സം​ബ​ർ​ 19​നാ​ണ് ​ഭ​ണ്ഡാ​രി​ ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​എ.​ ​പ​ത്മ​കു​മാ​റി​ന്റെ​ ​റി​മാ​ൻ​ഡ് 29​ ​വ​രെ​ ​നീ​ട്ടി.​ ​ന​വം​ബ​ർ​ 20​ന് ​ആ​ണ് ​പ​ത്മ​കു​മാ​ർ​ ​അ​റ​സ്റ്റി​ലാ​യ​ത്.​ ​