റൂട്രോണിക്സ് സ്കിൽ സമ്മിറ്റ് ഇന്ന്

Wednesday 14 January 2026 12:00 AM IST

തിരുവനന്തപുരം: 20 ാ- മത് റൂട്രോണിക്സ് സ്കിൽ സമ്മിറ്റ് ആൻഡ് എ.ടി.സി അവാർഡ് വാർഷികാഘോഷം തിരുവനന്തപുരം കെ.കെ.എം ഇന്റർനാഷണൽ ഹോട്ടലിൽ ഇന്ന് നടക്കും. മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ആർ. ബിന്ദു സ്കിൽ അപ്പ് പദ്ധതിയുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവഹിക്കും. അഡ്വ. വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. ഡോ.കെ. രതീഷ് (മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് റൂട്രോണിക്സ്), വിജയൻപിള്ള (ചെയർമാൻ, കേരള സ്റ്റേറ്റ് റൂട്രോണിക്സ്), അജിംഷാ (ഡയറക്ടർ, ഗ്രോവെയർ എഡ്യൂക്കേഷൻ സൊലൂഷൻസി) എന്നിവർ സംസാരിക്കും.

ഡിജിറ്റൽ സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് ചുരുങ്ങിയ ചെലവിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരളപ്പിറവിയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് റൂട്രോണിക്സ് 2006 ൽ ആവിഷ്കരിച്ച അംഗീകൃത കമ്പ്യൂട്ടർ വിദ്യാഭ്യാസം ചുരുങ്ങിയ ചെലവിൽ എല്ലാവർക്കും എന്ന പദ്ധതിക്ക് 20 വർഷം പൂർത്തിയായി.

സർക്കാർ അംഗീകാരത്തോടുകൂടിയ പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ ഐ.ടി കോഴ്സുകൾ പുതിയ വിദ്യാഭ്യാസ നയപ്രകാരമുള്ള ക്രെഡിറ്റ് സംവിധാനം നോർക്ക അറ്റസ്റ്റേഷൻ എസ്.സി/എസ്.ടി വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ഫീസിളവോടുകൂടിയ പഠന സൗകര്യങ്ങൾ. സംസ്ഥാനത്തിൽ ഉടനീളം പ്രവർത്തിക്കുന്ന അംഗീകൃത പഠനകേന്ദ്രങ്ങൾ എന്നിവയാണ് റൂട്രോണിക്സ് കോഴ്സുകളുടെ പ്രധാന സവിശേഷതകൾ.