തുല്യതയി​ൽ നിന്ന്  ഉന്നതവിദ്യാഭ്യാസത്തിലേക്ക്   ധാരണാപത്രം ഒപ്പിട്ടു

Wednesday 14 January 2026 12:00 AM IST

തിരുവനന്തപുരം: തുല്യതാവിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു യോഗ്യത നേടിയ പഠിതാക്കൾക്ക് ഉന്നതവിദ്യാഭ്യാസം നേടാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിലൂടെ കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിട്ടി അവസരം ഒരുക്കുന്നു. കേരളത്തെ സമ്പൂർണ ബിരുദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി വൈസ് ചാൻസലർ ഡോ. വി. പി. ജഗതിരാജിന്റെ സാന്നിദ്ധ്യത്തിൽ രജിസ്ട്രാർ ഡോ. ബിജു ആർ.ഐയും സംസ്ഥാന സാക്ഷരതാമിഷൻ അതോറിട്ടിക്ക് വേണ്ടി ഡയറക്ടർ എ.ജി. ഒലീനയും ബിരുദ ഡിപ്ളോമ കോഴ്‌സുകളുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പ്രശാന്ത് പി., ഡോ. എം. ജയപ്രകാശ്, ഡോ. സി. ഉദയകല, ഡോ. എ. ബാലകൃഷ്ണൻ, അഡ്വ. ജി. സുഗുണൻ, ഹരിദാസ് പി., അക്കാഡമിക് കോഓർഡിനേറ്റർമാരായ രമേഷ്ചന്ദ്രൻ എൻ., രജിലാൽ ബി.ആർ., ഡോ. നിസാർ എ.സി., ഷ്വാമിൻ എസ്., ഡോ.മുഹ്‌സിന താഹ, സാക്ഷരതാമിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലിജോ പി. ജോർജ്, അസിസ്റ്റന്റ് പ്രൊജക്ട് കോഓർഡിനേറ്റർമാരായ ഡോ. പി. മുരുകദാസ്, ശ്രീജൻ ടി.വി., ജില്ലാതല പ്രൊജക്ട് കോഓർഡിനേറ്റർമാരായ ശ്യാംലാൽ വി. വി., കെ.വി. രതീഷ്, എന്നിവർ പങ്കെടുത്തു.