10 രൂപയ്ക്ക് കൊച്ചിയുടെ വയറുനിറയ്ക്കും

Wednesday 14 January 2026 1:45 AM IST

കൊച്ചി: നഗരത്തിൽ ഇനി 10 രൂപയ്ക്ക് പ്രാതലും രാത്രി ഭക്ഷണവും. ന്യായവിലയ്ക്ക് അന്നം നൽകുന്ന ഇന്ദിര കാന്റീനടക്കം 50 ദിന കർമ്മപദ്ധതികൾ മേയർ വി.കെ. മിനിമോൾ പ്രഖ്യാപിച്ചു. ഇതിൽ 21 പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. കൊതുകുനിവാരണ യജ്ഞം മുതൽ ടോക്ക് വിത്ത് മേയർ വരെ നീളുന്നതാണ് പദ്ധതികൾ. 10 രൂപയ്ക്ക് ഭക്ഷണം വിളമ്പുന്ന ഇന്ദിര കാന്റീൻ ഇതിൽ ഏറ്റവും ശ്രദ്ധേയം.

എറണാകുളം നോർത്ത് പരമാര റോഡിലുള്ള സമൃദ്ധിയോട് ചേർന്നും ഫോർട്ടുകൊച്ചിയിലുമാണ് ഇന്ദിര കാന്റീൻ ആരംഭിക്കുക. പിന്നീടിത് വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിക്കും. രാവിലെ ഇഡ്‌ലിയും സാമ്പാറും രാത്രി ചപ്പാത്തിയും വെജ് കറിയുമാകും വിളമ്പുക. രാവിലെ ഏഴ് മുതൽ 10 വരെയും വൈകിട്ട് ഏഴ് മുതൽ രാത്രി 10 വരെയുമായിരിക്കും കാന്റീനിന്റെ പ്രവർത്തനം. സമൃദ്ധിയുടെ സഹായത്തോടെ, കൂടുതൽ ജീവനക്കാരെ നിയോഗിച്ചാകും കാന്റീൻ പ്രവർത്തിക്കുക.

സി.എസ്.ആർ. ഫണ്ടും സുമനസ്സുകളുടെ സഹായത്തിലുമാകും ഇന്ദിര കാന്റീന്റെ പ്രവർത്തനം. ചടങ്ങിൽ ഡെപ്യൂട്ടി മേയർ ദീപക് ജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ടി.കെ. അഷ്‌റഫ്, ഷാകൃത സുരേഷ്ബാബു, അഡ്വ. പി.എം. നസീമ, സീന ടീച്ചർ, ജെസ്മി ജെറാൾഡ്, കെ.എ. മനാഫ്, ആന്റണി പൈനുത്തറ എന്നിവർ സംസാരിച്ചു.

സമൃദ്ധി വലിയ ബ്രാൻഡായി മാറിക്കഴിഞ്ഞു. നിലവിൽ ഉച്ചയൂണ് മാത്രമാണ് ന്യായവിലയ്ക്ക് നൽകുന്നത്. ഇത് കണക്കിലെടുത്താണ് രാവിലെയും രാത്രിയും 10 രൂപയ്ക്ക് ഭക്ഷണം വിളമ്പുന്ന കാന്റീൻ ആരംഭിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം പ്രകടനപത്രികയിൽ പറഞ്ഞിരുന്നു

മേയർ വി.കെ. മിനിമോൾ

സ​മൃ​ദ്ധി​ ​ജ​ന​കീ​യ​ ​ഹോ​ട്ട​ലി​നെ​ ​ത​ക​ർ​ക്കാ​നു​ള്ള​ ​യു.​ഡി.​എ​ഫി​ന്റെ​ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ​ ​ഭാ​ഗ​മാ​ണ് ​മേ​യ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​ഇ​ന്ദി​ര​ ​കാ​ന്റീ​ൻ.​ 10​ ​രൂ​പ​യ്ക്ക് ​ഭ​ക്ഷ​ണം​ ​ന​ൽ​കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു.​ ​അ​തി​ന്റെ​ ​മ​റ​വി​ൽ​ ​സ​മൃ​ദ്ധി​യെ​ ​ഇ​ല്ലാ​താ​ക്കാ​നു​ള്ള​ ​നീ​ക്കം​ ​അം​ഗീ​ക​രി​ക്കി​ല്ല.​ ​നി​ല​വി​ലു​ള്ള​ ​സ​മൃ​ദ്ധി​ ​വ​ഴി​ ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ൽ​ ​പ്രാ​ത​ലും​ ​രാ​ത്രി​ ​ഭ​ക്ഷ​ണ​വും​ ​ന​ൽ​കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​മാ​യി​രു​ന്നു.​ ​പ​ക​രം​ ​സ​മൃ​ദ്ധി​യു​ടെ​ ​സ്ഥ​ലം​ ​ഉ​പ​യോ​ഗി​ച്ച് ​അ​വി​ടെ​ ​ഇ​ന്ദി​ര​ ​ക്യാ​ന്റീ​ൻ​ ​ആ​രം​ഭി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ൽ​ ​യു.​ഡി.​എ​ഫി​ന്റെ​ ​ഗൂ​ഢ​ല​ക്ഷ്യം​ ​വ്യ​ക്ത​മാ​ണ്.​ ​കു​ടും​ബ​ശ്രീ​ ​വ​നി​ത​ക​ളു​ടെ​ ​സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ​യും​ ​കാ​ര്യ​ശേ​ഷി​യു​ടെ​യും​ ​പ്ര​തീ​കം​ ​കൂ​ടി​യാ​യ​ ​സ​മൃ​ദ്ധി​യെ​ ​ഇ​ല്ലാ​താ​ക്കാ​നു​ള്ള​ ​നീ​ക്കം​ ​എ​ന്തു​വി​ല​ ​ന​ൽ​കി​യും​ ​ചെ​റു​ക്കും. വി.​എ​ ​ശ്രീ​ജി​ത്ത് കോ​ർ​പ്പ​റേ​ഷ​ൻ​ ​എ​ൽ.​ഡി.​എ​ഫ് ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​നേ​താ​വ്

കൊ​തു​കി​നെ​ ​തു​ര​ത്തും,​ നാ​യ്ക്ക​ളെ​ ​നി​യ​ന്ത്രി​ക്കും

ന​ഗ​ര​സ​ഭ​ ​കാ​ര്യാ​ല​യം​ ​സ​ജ്ജ​മാ​ക്കും,​ ​വി​സി​റ്റ​ർ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​ർ,​ ​ഏ​ക​ജാ​ല​ക​ ​സം​വി​ധാ​നം,​ ​ഫി​സി​യോ​തെ​റാ​പ്പി​ ​സെ​ന്റ​ർ,​ ​ക്ലീ​ൻ​ ​കൊ​ച്ചി​ ​ക്യാ​മ്പ​യി​ൻ,​ ​അ​ദാ​ല​ത്ത്,​ ​സാ​നി​റ്റ​റി​ ​നാ​പ്കി​ൻ​ ​ഡി​സ്‌​പോ​സ​ൽ​ ​സം​വി​ധാ​നം,​ ​അ​ത്യാ​ധു​നി​ക​ ​ടോ​യ്ല​റ്റു​ക​ൾ,​ ​ബ​ഡ്‌​സ് ​സ്‌​കൂ​ൾ,​ ​ബ​യോ​മെ​ഡി​ക്ക​ൽ​ ​വേ​സ്റ്റ് ​സം​സ്ക​ര​ണം,​ ​പു​തി​യ​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​പ്ലാ​ന്റ്,​ ​മൊ​ബൈ​ൽ​ ​ഫു​ഡ് ​ടെ​സ്റ്റിം​ഗ് ​ലാ​ബ് എന്നിങ്ങനെ നിരവധി പദ്ധതികളാണ് പുതിയ ഭരണസമിതി മുന്നോട്ട് വയ്ക്കുന്നത്.

തീ​വ്ര​ ​കൊ​തു​ക് ​നി​വാ​ര​ണ​ ​യ​ജ്ഞം​-​ ​ഏ​റ്റ​വും​ ​ആ​ദ്യം​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ 230​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​ ​ഫോ​ഗിം​ഗ് ​ഉ​റ​പ്പാ​ക്കും.

​തെ​രു​വു​നാ​യ​ ​നി​യ​ന്ത്ര​ണം​-​ ​എ.​ബി.​സി​ ​പ​ദ്ധ​തി​ ​കാ​ര്യ​ക്ഷ​മ​മാ​ക്കും.​ ​പി​ടി​കൂ​ടു​ന്ന​ ​നാ​യ്ക്ക​ളെ​ 15​ ​കെ​ന്ന​ലു​ക​ളി​ല​ട​യ്ക്കും.

വി​സി​റ്റ​ർ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​ർ​-​ ​ഓ​ഫീ​സി​ൽ​ ​എ​ത്തു​ന്ന​വ​ർ​ക്ക് ​അ​വി​ടെ​വ​ച്ച് ​ത​ന്നെ​ ​പ്ര​ശ്‌​ന​പ​രി​ഹാ​രം

പൊ​തു​ഗ​താ​ഗ​ത​ ​സം​വി​ധാ​നം​-​ ​ഹൈ​ക്കോ​ട​തി​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​പു​തി​യ​ ​ഓ​ഫീ​സി​ലേ​ക്ക് ​സൗ​ജ​ന്യ​ ​ബ​ഗ്ഗി​ ​യാ​ത്ര