ഗുരുവായൂർ ദേവസ്വം നിയമനം : അപ്പീൽ നൽകുമെന്ന് മന്ത്രി
Wednesday 14 January 2026 12:00 AM IST
കോട്ടയം : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയല്ലാതെ ഗുരുവായൂർ ദേവസ്വത്തിന് നേരിട്ട് നിയമനം നടത്താൻ അനുവദിച്ചുള്ള കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും അപ്പീൽ നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ. അഞ്ച് ദേവസ്വം ബോർഡ് നിയമനവും സംവരണ നടപടികൾ പാലിച്ച് ഒന്നിച്ച് നടത്താനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്. ഒരു ദേവസ്വത്തിന് മാത്രം മറ്റൊരു നിയമന രീതി ശരിയല്ലാത്തതിനാലാണ് അപ്പീൽ നൽകുന്നത്. എന്തിനാണ് ഇങ്ങയൊരു ദേവസ്വം ബോർഡെന്ന് ഒരു ഹൈക്കോടതി ജഡ്ജിയാണ് പരാമർശിച്ചത്. ദേവസ്വം ബെഞ്ച് അഭിപ്രായം പറയട്ടെ. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫിന് ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് മാണി ഗ്രൂപ്പിനെ ക്ഷണിക്കുന്നത്. എൽ.ഡി.എഫ് 110 സീറ്റ് നേടും.