'ഏക്‌ത, ദ് വൺ' പെയിന്റിംഗ് പ്രദർശനം

Wednesday 14 January 2026 2:57 AM IST

കൊ​ച്ചി​:​ ​ഭാ​ര​തീ​യ​ ​സം​സ്കൃ​തി​യി​ലെ​ ​സ്ത്രീ​ശ​ക്തി​ ​ആ​ലേ​ഖ​നം​ ​ചെ​യ്യു​ന്ന​ ​പെ​യി​ന്റിം​ഗു​ക​ളു​ടെ​ ​പ്ര​ദ​ർ​ശ​നം​ ​'​ഏ​ക്‌​ത,​ ​ദ് ​വ​ൺ​"​ 16​ ​മു​ത​ൽ​ 18​വ​രെ​ ​എ​റ​ണാ​കു​ളം​ ​ഐ.​എം.​എ​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​ചെ​ന്നൈ​ ​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മ​ല​യാ​ളി​ ​ചി​ത്ര​കാ​രി​ ​കൊ​ല്ലം​ ​പ​ട്ട​ത്താ​നം​ ​സ്വ​ദേ​ശി​ ​ബീ​ന​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണ് ​പ്ര​ദ​ർ​ശ​നം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഭാ​ര​ത​ത്തി​ലെ​ 64​ ​യോ​ഗി​നീ​ ​സ​ങ്ക​ൽ​പ​ത്തി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​വു​ക.​ 16​ ​സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി​ ​ബീ​ന​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ 81​ ​ദി​വ​സ​ങ്ങ​ൾ​ ​നീ​ളു​ന്ന​ ​ക​ലാ​യാ​ത്ര​യു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​കൊ​ച്ചി​യി​ലെ​ ​പ്ര​ദ​ർ​ശ​നം.​ ​രാ​വി​ലെ​ 11​ ​മു​ത​ൽ​ ​വൈ​കി​ട്ട് 7​വ​രെ​യാ​ണ് ​സ​മ​യം.​ ​ഇ​തോ​ട​നു​ബ​ന്ധി​ച്ച് ​ജെ​യി​ൻ​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​Y64​"​ ​എ​ന്ന​ ​ഡോ​ക്യു​മെ​ന്റ​റി​യു​ടെ​ ​സ്ക്രീ​നിം​ഗ് 15​ന് ​വൈ​കി​ട്ട് 6.30​ന് ​ഇ​ട​പ്പ​ള്ളി​ ​വ​നി​ത​ ​തി​യേ​റ്റ​റി​ൽ​ ​ന​ട​ക്കും.