കാക്കനാട്: ശമ്പള പരിഷ്കരണ നടപടികൾ ഉടനെ നടപ്പിലാക്കണമെന്ന് കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസെഫ് ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാക്കനാട് മുനിസിപ്പൽ ഹാളിൽ നടന്ന ചടങ്ങ് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.എ.രാജീവ് ഉദ്ഘാടനം ചെയ്തു. കെ.ജെ.ഷിമ്മി അദ്ധ്യക്ഷനായി. കെ.വി.ബീന സംസ്ഥാന തല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ബി. അനു,സുരേഷ് തൃപ്പൂണിത്തുറ, മനോജ് പുതുശ്ശേരി, ഇ. പി പ്രവിദ, അർജുൻരാജ്, പി.കെ. ബിജു, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളുമായി തൃതീയ ശ്രീ സുബ്രൻ (പ്രസിഡന്റ്), അർജുൻ രാജ് (സെക്രട്ടറി), പി.എസ്.ഐശ്വര്യ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.