ഒ.ഐ. എൻവിഷൻ സ്റ്റുഡിയോ കൊച്ചിയിൽ
Wednesday 14 January 2026 2:01 AM IST
കാക്കനാട്: ഡാറ്റ ആൻഡ് എ.ഐ.അധിഷ്ഠിത സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് കമ്പനിയായ ഒറൈൻ ഇന്നൊവേഷന്റെ അത്യാധുനിക ഒ.ഐ. എൻവിഷൻ സ്റ്റുഡിയോ സംവിധാനം കാക്കനാട് ഇൻഫോപാർക്ക് ലുലു സൈബർ ടവറിൽ പ്രവർത്തനമാരംഭിച്ചു. വൺ ഇക്വിറ്റി പാർട്നേഴ്സിന്റെ ചെയർമാനും പാർട്ണറുമായ കാർലോ പദോവാനോ, ഒറൈൻ ഇന്നോവേഷൻ സി.ഇ.ഒ. ബ്രയാൻ ബ്രോൺസൺ, പ്രസിഡന്റും സി.ഒ.ഒ യുമായ പ്രദീപ് മേനോൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. നിർമിതബുദ്ധിയുടെ സഹായത്തോടെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കാൻ പര്യാപ്തമായ ഇന്നോവേഷൻ ഹബ്ബാണ് കൊച്ചിയിലേത്. ഒറൈൻ ഇന്നോവേഷന്റെ ചീഫ് ടെക്നോളജി ഓഫീസർ രജുൽ റാണ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.